സി പി എം സംസ്ഥാന സെക്രെട്ടറിയേറ്റ് യോഗം ഇന്ന് ചേരും

നിയമസഭ തിരഞ്ഞെടുപ്പിന്റെ അവലോകനവും അജണ്ടയിലുണ്ട് .നിയമസഭാ കക്ഷനില അനുസരിച്ച് ഒഴിവ് വരുൺ മൂന്നിൽ രണ്ട് സീറ്റിൽ ഇടതുമുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കാം .
സി പി എം സംസ്ഥാന സെക്രെട്ടറിയേറ്റ്  യോഗം ഇന്ന് ചേരും

തിരുവനന്തപുരം :സി പി എം സംസ്ഥാന സെക്രെട്ടറിയേറ്റ് യോഗം ഇന്ന് ചേരും .സി പി എമ്മിന്റെ രാജ്യസഭാ സ്ഥാനാർഥികളെ തീരുമാനിക്കും .ഒഴിവ് വരുന്ന മൂന്നിൽ രണ്ട് സീറ്റും സി പി എം തന്നെ എടുത്തേക്കും .

നിയമസഭ തിരഞ്ഞെടുപ്പിന്റെ അവലോകനവും അജണ്ടയിലുണ്ട് .നിയമസഭാ കക്ഷനില അനുസരിച്ച് ഒഴിവ് വരുൺ മൂന്നിൽ രണ്ട് സീറ്റിൽ ഇടതുമുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കാം .

ചെറിയാൻ ഫിലിപ് ,സി പി എം കേന്ദ്ര കമ്മിറ്റി അംഗം വിജു കൃഷ്ണൻ ,സി പി എം സംസ്ഥാന സമിതി അംഗം ഡോ .വി ശിവദാസൻ എന്നിവരുടെ പേരാണ് ഉയർന്ന കേൾക്കുന്നത് .

ധനമന്ത്രി തോമസ് ഐസക് ,ജോൺ ബ്രിട്ടാസ് എന്നിവരുടെ പേരും പരിഗണിയ്ക്കുന്നതായി റിപ്പോർട്ടുകളുണ്ട് .രാവിലെ പത്തിനാണ് യോഗം .വോട്ടെടുപ്പിന് ശേഷം ഇതാദ്യമായിട്ടാണ് സംസ്ഥാന സെക്രെട്ടറിയേറ്റ് യോഗം ചേരുന്നത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com