സിപിഎം പ്രവര്‍ത്തക തൂങ്ങി മരിച്ച സംഭവത്തില്‍ ആരോപണ വിധേയരായ നേതാക്കളുടെ മൊഴിയെടുക്കും
Kerala

സിപിഎം പ്രവര്‍ത്തക തൂങ്ങി മരിച്ച സംഭവത്തില്‍ ആരോപണ വിധേയരായ നേതാക്കളുടെ മൊഴിയെടുക്കും

പൊലീസ് കേസ് അട്ടിമറിക്കുമെന്നും സിപിഎം നേതാക്കളെ രക്ഷിക്കുമെന്നാണ് കോണ്‍ഗ്രസ് ആക്ഷേപം

News Desk

News Desk

തിരുവനന്തപുരം: പാറശ്ശാലയില്‍ സിപിഎം പ്രവര്‍ത്തക തൂങ്ങി മരിച്ച സംഭവത്തില്‍ ആരോപണ വിധേയരായ നേതാക്കളുടെ മൊഴിയെടുക്കും. ഐ.ജി തലത്തിലുള്ള അന്വേഷണം വേണമെന്ന് ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് ആരോപണവിധേയരായ നേതാക്കളുടെ മൊഴി എടുക്കുമെന്ന് പാറശ്ശാല സി ഐ അറിയിച്ചു.

എന്നാൽ, പൊലീസ് കേസ് അട്ടിമറിക്കുമെന്നും സിപിഎം നേതാക്കളെ രക്ഷിക്കുമെന്നാണ് കോണ്‍ഗ്രസ് ആക്ഷേപം. ഐജി തലത്തിലുള്ള അന്വേഷണം വേണമെന്നാണ് ആവശ്യം. ആശയുടെ മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുപോയത് കോണ്‍ഗ്രസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. പിന്നീട് ആശയുടെ മൃതദേഹം സംസ്കരിച്ചു.

രണ്ടു ദിവസം മുൻപാണ് ഉദയന്‍കുളങ്ങര സ്വദേശി ആശ സിപിഎമ്മിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ തൂങ്ങി മരിച്ചത്. സി.പി.എം ചെങ്കല്‍ ലോക്കല്‍ കമ്മിറ്റി നേതാക്കളായ കൊറ്റാമം രാജന്‍, അലത്തറവിളാകം ജോയി എന്നിവരുടെ മാനസിക പീഢനം മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് ആത്മഹത്യാകുറിപ്പില്‍ എഴുതിയത്. കുറിപ്പ് ആദ്യം മറച്ചുവെച്ച പൊലീസ് പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെയാണ് പരസ്യപ്പെടുത്തിയത്.

Anweshanam
www.anweshanam.com