ഇ​ര​ട്ട​വോ​ട്ടു​ക​ളു​ടെ ബലത്തില്‍ സിപിഎം തുടര്‍ഭരണം അവകാശപ്പെടുന്നു: മുല്ലപ്പള്ളി

വോ​ട്ട​ര്‍​പ​ട്ടി​ക​യി​ലെ ഇ​ര​ട്ടി​പ്പും വ്യാ​ജ​വോ​ട്ടും ത​ട​യാ​ന്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു
ഇ​ര​ട്ട​വോ​ട്ടു​ക​ളു​ടെ ബലത്തില്‍ സിപിഎം തുടര്‍ഭരണം അവകാശപ്പെടുന്നു: മുല്ലപ്പള്ളി

തി​രു​വ​ന​ന്ത​പു​രം: ഇ​ര​ട്ട​വോ​ട്ടു​ക​ളു​ടെ ബ​ല​ത്തി​ലാ​ണ് ഭ​ര​ണ​ത്തു​ട​ര്‍​ച്ച സി​പി​എം ആ​വ​കാ​ശ​പ്പെ​ടു​ന്ന​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. വോ​ട്ട​ര്‍​പ​ട്ടി​ക​യി​ലെ ഇ​ര​ട്ടി​പ്പും വ്യാ​ജ​വോ​ട്ടും ത​ട​യാ​ന്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സംസ്ഥാനത്ത് 131 നിയോജക മണ്ഡലങ്ങളിലായി 4,34,042 വ്യാജവോട്ടുകളാണ് കോണ്‍ഗ്രസ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയപ്പോള്‍ ഇരട്ടവോട്ട് കണ്ടെത്തേണ്ട ചുമതല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണന്ന് പറഞ്ഞതല്ലാതെ നടപടി ഉണ്ടായില്ലായെന്നും മുല്ലപ്പള്ളി ആരോപിച്ചു. ഈ നിലപാട് സിപിഎമ്മിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ 64 ല​ക്ഷം ഇ​ര​ട്ട​വോ​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എ​മ്മി​ന് ഉ​ണ്ടാ​യ കൃ​ത്രി​മ​വി​ജ​യം ഇ​തേ ഇ​ര​ട്ട വോ​ട്ടി​ന്‍റെ ബ​ല​ത്തി​ലാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചു.

ഇ​ര​ട്ട​വോ​ട്ടു​ക​ള്‍​ക്കെ​തി​രെ സി​പി​ഐ പോ​ലും രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ല്‍ വ്യാ​ജ​വോ​ട്ടു​ക​ളോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ ഇ​തു​വ​രെ മു​ഖ്യ​മ​ന്ത്രി​യും സി​പി​എ​മ്മും ത​യ്യാ​റാ​യി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം ഇ​ര​ട്ട​വോ​ട്ടു​ക​ളെ ന്യാ​യീ​ക​രി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. ഇ​ര​ട്ട​വോ​ട്ടു​ക​ള്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഇരട്ടവോട്ടുള്ളവരെ വിലക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ ഇരട്ടവോട്ടുകള്‍ മരവിപ്പിക്കുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിയമ തടസ്സമുണ്ട്. ഈ സാഹചര്യത്തിലാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com