യോഗി ആദിത്യനാഥിന്റെ കേരളത്തിലേക്കുള്ള വരവില്‍ ആശങ്ക പ്രകടിപ്പിച്ച് സിപിഎം

അതേസമയം, മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് യോഗി ആദിത്യനാഥ് വിജയയാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
യോഗി ആദിത്യനാഥിന്റെ കേരളത്തിലേക്കുള്ള വരവില്‍ ആശങ്ക പ്രകടിപ്പിച്ച് സിപിഎം

മലപ്പുറം:ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തിലേക്കുള്ള വരവില്‍ ആശങ്ക പ്രകടിപ്പിച്ച് സിപിഎം. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തുന്ന വിജയ യാത്ര ഉദ്ഘാടനം ചെയ്യാനാണ് യോഗി ആദിത്യനാഥ് കേരളത്തിലെത്തുന്നത്. എന്നാല്‍ ലൗജിഹാദ് നിയമമാക്കിയ യുപിയിലെ യോഗിയുടെ വരവ് കടുത്ത ആശങ്കയോടെയാണ് കാണുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.

വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി തിരൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഒരു മുഖ്യമന്ത്രി മാത്രമായി അദ്ദേഹത്തെ സംസ്ഥാനത്ത് കൊണ്ടുവരുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്നും സംശയങ്ങള്‍ തള്ളിക്കളയാനാകില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. വരവിനു പിന്നില്‍ മറ്റ് പല ഉദ്ദേശങ്ങളുണ്ടോയെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് യോഗി ആദിത്യനാഥ് വിജയയാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ബിജെപി ദേശീയ സംസ്ഥാന നേതാക്കള്‍, എന്‍ഡിഎ ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com