
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. എല്‍ഡിഎഫ് ജാഥയും സീറ്റ് വിഭജനവും യോഗം ചര്‍ച്ചചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സംസ്ഥാന നേതാക്കള്‍ ആരൊക്കെ മത്സരിക്കണമെന്നതിലും ചര്‍ച്ചകള്‍ പുരേഗമിക്കുകയാണ്. ശബരിമല,പിന്‍വാതില്‍ നിയമനങ്ങള്‍, ഉദ്യോഗാര്‍ത്ഥികളുടെ സമരം എന്നീ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടും യോഗം ചര്‍ച്ചചെയ്യും.
ഇന്ന് സംസ്ഥാന എക്സിക്യൂട്ടീവും തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളില്‍ സംസ്ഥാന കൗണ്‍സിലുമാണ് ചേരുന്നത്. ശബരിമല സ്ത്രീ പ്രവേശനം വീണ്ടും രാഷ്ട്രീയ ചര്‍ച്ചയായിരിക്കെയാണ് യോഗം ചേരുന്നത്. വിവാദത്തില്‍ സിപിഐഎം നിലപാട് വ്യക്തമാക്കിയെങ്കിലും സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്കിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ തയാറാകുമോ എന്ന പ്രതിപക്ഷ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കാന് സിപിഐഎമ്മിന് കഴിഞ്ഞിട്ടില്ല. ഈ വിഷയങ്ങള്‍ സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച ചെയ്തേക്കും.