സിപിഎം ബ്രാഞ്ച് സെക്രട്ടറി കഞ്ചാവുമായി പിടിയില്‍

പാറശ്ശാല ചെങ്കവിള സ്വദേശി വിഷ്ണുവാണ് പിടിയിലായത്.
സിപിഎം ബ്രാഞ്ച് സെക്രട്ടറി കഞ്ചാവുമായി പിടിയില്‍

തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് കമ്മറ്റി സെക്രട്ടറി കഞ്ചാവുമായി പിടിയില്‍. പാറശ്ശാല ചെങ്കവിള സ്വദേശി വിഷ്ണുവാണ് പിടിയിലായത്. ഒരു കിലോഗ്രാം കഞ്ചാവുമായി തമിഴ്‌നാട്ടില്‍ നിന്നും വരികെയായിരുന്നു വിഷ്ണുവിനെ തമിഴ്‌നാട് മാര്‍ത്താണ്ഡം പൊലീസാണ് പിടികൂടിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ വീട്ടില്‍ ഒളിപ്പിച്ചിരുന്ന കഞ്ചാവും പിടിച്ചെടുത്തു. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ഇടനിലക്കാരനാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com