പ്രതിയുടെ മൊഴി പരസ്യമാക്കിയത് സത്യപ്രതിജ്ഞാ ലംഘനം; മുരളീധരനെതിരെ സിപിഎം
കേന്ദ്ര വിദേശകാര്യ സഹമന്ത്രി കെ മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം.
പ്രതിയുടെ മൊഴി പരസ്യമാക്കിയത് സത്യപ്രതിജ്ഞാ ലംഘനം; മുരളീധരനെതിരെ സിപിഎം

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി കെ മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് മുരളീധരന്‍ നടത്തിയ വാര്‍ത്താസമ്മേളനം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വാര്‍ത്താക്കുറിപ്പിലൂടെ ആരോപിച്ചു.

ബിജെപി നിര്‍ദേശിക്കുന്നതു പോലെയാണ് അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് മുരളീധരന്‍ ചെയ്തതെന്നും സിപിഎം കുറ്റപ്പെടുത്തി. അന്വേഷണഘട്ടത്തില്‍ മൊഴികള്‍ പ്രസിദ്ധപ്പെടുത്തുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. എന്നിട്ടും മൊഴിയെ ആധാരമാക്കി പത്രസമ്മേളനം നടത്തുന്ന മുരളീധരന്റെ നടപടി നിയമവിരുദ്ധവും ഹൈക്കോടതിയെ വെല്ലുവിളിക്കുന്നതാണെന്നും സിപിഎം പറയുന്നു.

സങ്കുചിത രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തി അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് നേരെയുള്ള വെല്ലിവിളിയാണ്. പ്രതികളുടെ മൊഴി ഉയര്‍ത്തി മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട മുരളീധരന്റെ നടപടി പരിഹാസ്യമാണെന്നും സിപിഎം വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com