സിപിഎമ്മില്‍ പൊട്ടിത്തെറി: ആലപ്പുഴയില്‍ പരസ്യ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

ജില്ലാ സെക്രട്ടേറിയറ്റംഗം പിപി ചിത്തരഞ്ജന്‍ അടക്കമുള്ളവര്‍ക്കെതിരെ മുദ്രാവാക്യവുമായാണ് നഗരമധ്യത്തില്‍ പ്രതിഷേധപ്രകടനം നടക്കുന്നത്.
സിപിഎമ്മില്‍ പൊട്ടിത്തെറി: ആലപ്പുഴയില്‍ പരസ്യ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

ആലപ്പുഴ:ആലപ്പുഴയില്‍ നഗരസഭാധ്യക്ഷയെ തെരഞ്ഞെടുത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. ഇതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങി.

ആലപ്പുഴയില്‍ മികച്ച വിജയം നേടിയ സൗമ്യരാജിനെയാണ് പാര്‍ട്ടി നഗരസഭാ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തത്. എന്നാല്‍ കെകെ ജയമ്മയെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ ചെങ്കൊടികളുമായി തെരുവിലിറങ്ങിയിരിക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റംഗം പിപി ചിത്തരഞ്ജന്‍ അടക്കമുള്ളവര്‍ക്കെതിരെ മുദ്രാവാക്യവുമായാണ് നഗരമധ്യത്തില്‍ പ്രതിഷേധപ്രകടനം നടക്കുന്നത്.

ഏരിയ കമ്മിറ്റിയില്‍ ഇരുവര്‍ക്കും രണ്ടരവര്‍ഷം വീതം വെക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചനടത്തിയെങ്കിലും ധാരണയായിരുന്നില്ല. ലക്ഷങ്ങള്‍ കോഴ വാങ്ങി പ്രസ്ഥാനത്തെ വഞ്ചിച്ചുവെന്ന മുദ്രാവാക്യവുമായാണ് സിപിഎം പ്രവര്‍ത്തകര്‍ തെരുവിലറങ്ങിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടി ജയിച്ച ഏകസീറ്റായ ആലപ്പുഴയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനടക്കമെതിരെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത് പാര്‍ട്ടിയെ ആശങ്കയിലാക്കിയിരിക്കുകയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com