അനധികൃത സ്വത്ത് സമ്പാദനം: സക്കീര്‍ ഹുസൈനെ സിപിഎം ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു
Kerala

അനധികൃത സ്വത്ത് സമ്പാദനം: സക്കീര്‍ ഹുസൈനെ സിപിഎം ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു

News Desk

News Desk

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിലൂടേയും വിവിധ ആരോപണങ്ങളിലൂടേയും സിപിഎമ്മിനെ നിരന്തരം പ്രതിരോധത്തിലാക്കിയിരുന്ന കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈന പാർട്ടി ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. പാർട്ടി അന്വേഷണ കമ്മീഷൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

അനധികൃത സ്വത്ത് സമ്പാദനം, പ്രളയ ഫണ്ട് തട്ടിപ്പ്, സി പി എം നേതാവിന്റെ ആത്മഹത്യ തുടങ്ങി നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ട പശ്ചാത്തലത്തിലാണ് സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി നടപടിയെടുത്തത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, കെ രാധാകൃഷ്ണന്‍, എം സി ജോസഫൈന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ലെനിന്‍ സെന്ററില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റാണ് നടപടി തീരുമാനിച്ചത്. സി പി എം സംസ്ഥാന കമ്മിറ്റിയംഗം സി എം ദിനേശ് മണി, ജില്ലാ സെക്രട്ടറിയേറ്റംഗം പി ആര്‍ മുരളീധരന്‍ എന്നിവരാണ് സക്കീര്‍ ഹുസൈനെതിരായ പരാതികള്‍ അന്വേഷിച്ച് വസ്തുതകളുണ്ടെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ ആഴ്ച ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം സക്കീര്‍ ഹുസൈനെ കളമശ്ശേരി ഏരിയാ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്നും ജില്ലാ കമ്മിറ്റി അംഗത്വത്തില്‍നിന്നും നീക്കാന്‍ തീരുമാനിച്ചിരുന്നു. സക്കീറിനെതിരെയുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ചായിരുന്നു തീരുമാനം.

Anweshanam
www.anweshanam.com