ജോസ് കെ മാണിയുടെ തീരുമാനം യു​ഡി​എ​ഫി​ന്‍റെ അ​ടി​ത്ത​റ ത​ക​ര്‍​ക്കും: കോ​ടി​യേ​രി

ജോസ് കെ മാണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കോടിയേരി പറഞ്ഞു
ജോസ് കെ മാണിയുടെ തീരുമാനം യു​ഡി​എ​ഫി​ന്‍റെ അ​ടി​ത്ത​റ ത​ക​ര്‍​ക്കും: കോ​ടി​യേ​രി

തിരുവനന്തപുരം: കേരളകോണ്‍ഗ്രസ് മാണി വിഭാഗം എല്‍.ഡി.എഫില്‍ ചേരാന്‍ തീരുമാനിച്ചതോടെ യു.ഡി.എഫ് രാഷ്‌ട്രീയപരമായും സംഘടനാപരമായും നിലനില്‍പ്പില്ലാത്ത മുന്നണിയായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. യുഡിഎഫിന്റെ അടിത്തറയിളക്കുന്ന തീരുമാനമാണിത്. യുഡിഎഫിന്റെ അക്രമസമരം നടക്കുന്ന സമയത്താണ് ആ മുന്നണിയിലെ പ്രധാനകക്ഷി ഇടതുമുന്നണിയുമായി സഹകരിക്കാന്‍ തയ്യാറായത്. ജോസ് കെ മാണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കോടിയേരി പറഞ്ഞു.

യു.ഡി.എഫിലെ മൂന്നാമത് വലിയ കക്ഷിയാണ് വന്നിരിക്കുന്നത്. ഇത് യുഡിഎഫ് നടത്തുന്ന അക്രമസമരങ്ങള്‍ക്കുള‌ള തിരിച്ചടിയാണ്. കേരളത്തിലെ എല്‍.ഡി.എഫിന്റെ ബഹുജന അടിത്തറ വികസിപ്പിക്കാന്‍ കേരളകോണ്‍ഗ്രസിന്റെ വരവോടെ കഴിയും. കേരളത്തിലെ കോണ്‍ഗ്രസ്, ബിജെപിയുടെ ബി ടീമായി മാറിയെന്ന് കോടിയേരി വിമര്‍ശിച്ചു.

അ​പ്ര​ഖ്യാ​പി​ത വി​മോ​ച​ന സ​മ​ര​രീ​തി​യി​ല്‍ കേ​ര​ള​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ലു​ള്ള എ​ല്‍​ഡി​എ​ഫി​നെ പു​റ​ത്താ​ക്കാ​ന്‍ വി​വി​ധ രീ​തി​യി​ലു​ള്ള സ​മ​ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട​പോ​കു​മ്ബോ​ഴാ​ണ് ആ ​മു​ന്ന​ണി​യി​ലെ ഒ​രു ക​ക്ഷി ഇ​ട​തു​മു​ന്ന​ണി​യു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ തയാ​റാ​ണെ​ന്ന് പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യ​ത്.

കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റേ​ത് എ​ല്‍​ഡി​എ​ഫി​ന്‍റെ വി​ക​സ​ന ന​യ​ത്തി​നു​ള്ള പി​ന്തു​ണ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​പാ​ധി​ക​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ജോ​സ് വി​ഭാ​ഗം എ​ല്‍​ഡി​എ​ഫി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. ജോ​സ് .കെ.​മാ​ണി​യു​ടെ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി കോടിയേരി പ​റ​ഞ്ഞു.

Related Stories

Anweshanam
www.anweshanam.com