പാര്‍ട്ടി തീരുമാനിക്കും മുന്‍പ് ആരും സ്വയം സ്ഥാനാര്‍ത്ഥിയാകേണ്ട; മുന്നറിയിപ്പുമായി സിപിഐ

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അടുത്ത ആഴ്ച കൗണ്‍സില്‍ നിശ്ചയിക്കുമെന്നും യോഗത്തില്‍ വ്യക്തമാക്കി
പാര്‍ട്ടി തീരുമാനിക്കും മുന്‍പ് ആരും സ്വയം സ്ഥാനാര്‍ത്ഥിയാകേണ്ട; മുന്നറിയിപ്പുമായി സിപിഐ

തിരുവനന്തപുരം: പാര്‍ട്ടി തീരുമാനിക്കും മുന്‍പ് ആരും സ്വയം സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറാകേണ്ടെന്ന മുന്നറിയിപ്പുമായി സിപിഐ. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ജില്ലകളില്‍ പുരോഗമിക്കുന്ന നേതൃയോഗത്തിലായിരുന്നു സിപിഐയുടെ മുന്നറിയിപ്പ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അടുത്ത ആഴ്ച കൗണ്‍സില്‍ നിശ്ചയിക്കുമെന്നും യോഗത്തില്‍ വ്യക്തമാക്കി.

തദ്ദേശതിരഞ്ഞെടുപ്പിന്റെ ഫലം അവലോകനം ചെയ്തുകൊണ്ടുള്ള ജില്ലാ നേതൃയോഗങ്ങളിലാണ് സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ക്ക് സംസ്ഥാന നേതൃത്വം മുന്നറിയിപ്പ് നല്‍കുന്നത്. പലരും സ്വയം സ്ഥാനാര്‍ഥികളായി ഇറങ്ങിയത് തദ്ദേശതിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മോഹമുള്ള പലരും മണ്ഡലം കമ്മിറ്റികള്‍ വഴി പേര് നിര്‍ദേശിക്കാന്‍ തിടുക്കം കൂട്ടുന്നത് പാര്‍ട്ടി തിരിച്ചറിഞ്ഞതോടെയാണ് മുന്നറിയിപ്പ് നല്‍കിയത്.

രണ്ടുതവണ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് വീണ്ടും തിരഞ്ഞെടുപ്പില്‍ അവസരം നല്‍കേണ്ടെന്ന നിലപാടിലാണ് മുന്നണി. അതിനാല്‍തന്നെ പുതുമുഖങ്ങള്‍ക്ക് പ്രത്യേകിച്ച്‌ യുവത്വത്തിന് കൂടുതല്‍ അവസരം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

No stories found.
Anweshanam അന്വേഷണം
www.anweshanam.com