
കൊല്ലം: സിപിഎം പ്രവര്‍ത്തകനും ഹോംസ്റ്റേ ഉടമയുമായ മണിലാലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൊല്ലത്തെ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍. മണ്ട്രോത്തുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളില്‍ പകല്‍ ഒന്നു മുതല്‍ വൈകിട്ട് 4 വരെയാണ് ഹര്‍ത്താല്‍ ആചരിക്കുക.
ഇന്നലെ രാത്രി എട്ടരയോടെ കൊലപാതകം നടന്നത്. മണിലാലിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും, പിന്നില്‍ ആര്‍എസ്എസ് ആണെന്നുമാണ് സിപിഎമ്മിന്റെ ആരോപണം. കേസില്‍ പനക്കത്തറ സത്യന്, പട്ടംതുരുത്ത് സ്വദേശിയായ തുപ്പാശേരി അശോകന് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിലെ കാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കൊലപാതകവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ബിജെപി പ്രതികരിച്ചു.