'ഗണേഷ് കുമ്പിടി രാജാവ്'; പരസ്യ വിമർശനവുമായി സിപിഐ

എംഎൽഎയുടെ പല പ്രവർത്തനങ്ങളും മുന്നണിക്ക് അവമതിപ്പ് ഉണ്ടാക്കുന്നതായും സിപിഐ നേതാക്കള്‍ പൊതുയോഗത്തില്‍ തുറന്നടിച്ചു
'ഗണേഷ് കുമ്പിടി രാജാവ്'; പരസ്യ വിമർശനവുമായി സിപിഐ

കൊല്ലം: കെ.ബി.ഗണേഷ്കുമാർ എം എൽ എയ്ക്കെതിരെ പരസ്യ വിമർശനവുമായി സിപിഐ പത്തനാപുരം പ്രാദേശിക നേതൃത്വം. ഗണേഷ്കുമാർ കുമ്പിടി രാജാവാണെന്നായിരുന്നു ആക്ഷേപം. എംഎൽഎയുടെ പല പ്രവർത്തനങ്ങളും മുന്നണിക്ക് അവമതിപ്പ് ഉണ്ടാക്കുന്നതായും സിപിഐ നേതാക്കള്‍ പൊതുയോഗത്തില്‍ തുറന്നടിച്ചു.

''കുമ്പിടി രാജാവ് പോകുന്നിടത്തെല്ലാം കാണുന്ന കാഴ്ച ഈ പാവപ്പെട്ട മലയോരനാട്ടിൽ പ്രാവ‍ർത്തികമാക്കാൻ തുടങ്ങിയാൽ എങ്ങനെയാകും എന്നത് നമുക്ക് സങ്കൽപിക്കാൻ കഴിയുന്ന കാര്യമാണോ? കുമ്പിടി രാജാവിന് എവിടെയും പോകാം. പല കാഴ്ചകളും സ്വപ്നങ്ങളും കാണാം, എവിടെയും പ്രത്യക്ഷപ്പെടാം. ആ സ്വപ്നങ്ങളും കാഴ്ചകളും കണ്ട് മൈക്കിന് മുന്നിൽ നിന്ന് വർത്തമാനം പറയാം. ആ വർത്തമാനം പറച്ചിൽ കൊണ്ട് ഈ നാട്ടിലെ പാവപ്പെട്ട മനുഷ്യരുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല എന്നതാണ് സത്യം. ഇവിടെ ഷോപ്പിംഗ് മാൾ വന്നു, നമ്മളെല്ലാവരും സന്തോഷിച്ചു. നമ്മുടെ നാട്ടിലെ പാവപ്പെട്ട കച്ചവക്കാർക്ക് കച്ചവടം ചെയ്യാൻ ഒരു സ്ഥലമായല്ലോ എന്ന് കരുതി. ഇപ്പോഴെന്താണ് സ്ഥിതി? ഈ നാട്ടിലെ സാധാരണ ഒരു കച്ചവടക്കാരന് ഈ ഷോപ്പിംഗ് മാളിൽ കച്ചവടം തുടങ്ങാൻ കഴിയുമോ?'', എന്ന് പത്തനാപുരത്ത് നടന്ന പ്രചാരണയോഗത്തിൽ സിപിഐ നേതാവ് വേണുഗോപാൽ ചോദിക്കുന്നു.

പ്രാദേശിക ചന്ത പുനസ്ഥാപിക്കുക, വനമേഖലയിലെ അര്‍‍ഹര്‍ക്ക് പട്ടയം നല്‍കുക, താലൂക്ക് ആശുപത്രി യാഥാർഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ നടത്തിയ സമരത്തിലാണ് നേതാക്കള്‍ ഇങ്ങനെ തുറന്നടച്ചത്. ഗണേഷ്കുമാറിനെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാരെ പി.എയുടെ നേതൃത്വത്തില്‍ മര്‍ദിച്ചതിലും സിപിഐ എതിര്‍പ്പ് പരസ്യമാക്കിയിരുന്നു.

എന്നാല്‍ വിവാദങ്ങളോട് ഗണേഷ് പ്രതികരിച്ചിട്ടില്ല.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com