കോവിഡ്: എറണാകുളത്തെ മത്സ്യമാര്‍ക്കറ്റുകള്‍ അടച്ചു
Kerala

കോവിഡ്: എറണാകുളത്തെ മത്സ്യമാര്‍ക്കറ്റുകള്‍ അടച്ചു

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോര്‍ട്ട്‌കൊച്ചി, പേഴക്കാപ്പിള്ളി, കാളമുക്ക് മത്സ്യമാര്‍ക്കറ്റുകര്‍ അടച്ചു.

By News Desk

Published on :

എറണാകുളം: ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ല അതീവ ജാഗ്രതയില്‍. ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ച പന്ത്രണ്ട് പേരില്‍ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധബാധയുണ്ടായത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോര്‍ട്ട്‌കൊച്ചി, പേഴക്കാപ്പിള്ളി, കാളമുക്ക് മത്സ്യമാര്‍ക്കറ്റുകര്‍ അടച്ചു.

എടത്തല, തൃക്കാക്കര, ചൂര്‍ണിക്കര സ്വദേശികള്‍ക്കും എറണാകുളം മാര്‍ക്കറ്റില്‍ ചായക്കട നടത്തുന്ന ഒരാള്‍ക്കുമാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കൂടാതെ വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 6 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കര്‍ശന പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ എട്ട് മണിമുതല്‍ ഉച്ചക്ക് ഒരുമണിവരെ പ്രവര്‍ത്തിക്കും. ആലുവ മുന്‍സിപ്പാലിറ്റിയിലെ രണ്ട് വാര്‍ഡുകള്‍ക്കൂടി കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

Anweshanam
www.anweshanam.com