കോവിഡ് വിലക്ക് ലംഘനം: 397 പേർക്കെതിരെ നിയമനടപടി; സുരക്ഷാപരിശോധന ശക്തമാക്കി

1,22,000/- രൂപ പിഴ ഈടാക്കി
കോവിഡ് വിലക്ക് ലംഘനം: 397 പേർക്കെതിരെ നിയമനടപടി; സുരക്ഷാപരിശോധന ശക്തമാക്കി

തിരുവനന്തപുരം: ഒരിടവേളക്കുശേഷം ജില്ലയിൽ കോവിഡ് കേസുകൾ ഗണ്യമായി വർദ്ധിച്ചിട്ടുളളതിനാൽ പൊതുജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം സിറ്റിയിൽ പോലീസ് പരിശോധന കർശനമാക്കിയതായി ഐ.ജി.പി-യും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. ഷോപ്പിംഗ് മാളുകൾ, തിയേറ്ററുകൾ, മറ്റു വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾ സാമുഹിക അകലം പാലിക്കുന്നുണ്ടോയെന്നും മാസ്ക് ധരിക്കുന്നുണ്ടോയെന്നും ഉത്തരവാദിത്തപ്പെട്ടവർ ഉറപ്പാക്കേണ്ടതാണ്.

ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, എന്നിവിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതും ഭക്ഷണം പാകം ചെയ്യുന്നവർ, വിതരണം ചെയ്യുന്നവർ, തുടങ്ങിയവർ തുടർച്ചയായ കോവിഡ് പരിശോധനക്കു വിധേയമാകേണ്ടതുമാണ്.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരുടെ പേരിൽ കേരളാ പകർച്ച വ്യാധി നിയമം 2020 (Kerala Epidemic Disease Ordinance 2020) അനുശാസിച്ചിട്ടുള്ള വിധം ചുവടെപ്പറയും പ്രകാരമുളള പിഴകൾ/നിയമനടപടികൾ സ്വീകരിക്കുന്നതാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വിലക്കുലംഘനം നടത്തിയ 397 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു.

രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ 145 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരമാണ് കേസെടുത്തത്. മാസ്ക് ധരിക്കാത്തതിന് 244 പേരിൽ നിന്നും 1,22,000/- രൂപ പിഴ ഈടാക്കി. കൂടാതെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ സർവ്വീസ് നടത്തിയ 2 വാഹനങ്ങൾക്കെതിരെയും കോവിഡന് മാനദണ്ഡങ്ങൾ പാലിക്കാത്ത 3 കടകൾക്കെതിരെയും ഇന്നലെ നിയമനടപടി സ്വീകരിച്ചു.

വരുംദിവസങ്ങളിലും പോലീസ് പരിശോധന തുടരുമെന്നും വിലക്കുലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com