"അണ്ണാ..ഒരു നാലു കുപ്പി വാക്സിന്‍ കയറ്റി വിടണേ..."; റഷ്യന്‍ പ്രസിഡന്‍റിനോട് മലയാളി!
Kerala

"അണ്ണാ..ഒരു നാലു കുപ്പി വാക്സിന്‍ കയറ്റി വിടണേ..."; റഷ്യന്‍ പ്രസിഡന്‍റിനോട് മലയാളി!

റഷ്യന്‍ പ്രസിഡന്‍റിന്‍റെ പേജ് മലയാളം കമന്‍റുകളാല്‍ നിറഞ്ഞു.

News Desk

News Desk

ലോകത്തെ ആദ്യ കോവിഡ് വാക്സിന്‍ വികസിപ്പിച്ചെടുത്ത റഷ്യയ്ക്കും, പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിനും അഭിനന്ദനങ്ങളുമായി മലയാളി സമൂഹം. വാക്സിന്‍ പരീക്ഷണം വിജയിച്ച കാര്യം പുടിന്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു ഇതിനു പിന്നാലെയാണ് മലയാളികളുടെ രസകരമായ കമന്‍റുകള്‍ വന്നത്. മലയാളത്തില്‍ തന്നെയാണ് ഈ കമന്‍റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നതാണ് പ്രത്യേകത. റഷ്യന്‍ പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പേജ് ഇപ്പോള്‍ മലയാളം കമന്‍റുകളാള്‍ നിറഞ്ഞിരിക്കുകയാണ്.

വാക്സിന്‍ എത്രയും പെട്ടെന്ന് കേരളത്തിലെത്തിക്കണമെന്ന ആവശ്യമടക്കം, ഇന്ത്യയുടെ കോവിഡ് പ്രതിരോധ മാര്‍ഗങ്ങളും, വൈറസിനെ തുരത്താനുള്ള വ്യാജ പ്രചാരണങ്ങളും വരെ കമന്‍റുകളില്‍ പ്രതിപാദിക്കുന്നുണ്ട്.

വാക്സിന്‍ കണ്ടെത്തിയതിലെ സന്തോഷവും നന്ദിയും, ഒരു റഷ്യന്‍ പേജില്‍ മലയാളത്തില്‍ തന്നെ പ്രകടിപ്പിച്ച മലയാളി പൊളിയാണ് എന്നല്ലാതെ പിന്നെന്ത് പറയാന്‍...

Anweshanam
www.anweshanam.com