സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ഹാ​യ​കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്നു

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ഹാ​യ​കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ഗ​ണ​ന അ​ര്‍​ഹി​ക്കു​ന്ന വ​യോ​ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​നാ​യി കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ ​കെ ഷൈ​ല​ജ.

വാ​ക്‌​സി​നേ​ഷ​ന്‍ ര​ജി​സ്‌​ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ണ്‍​ലൈ​ന്‍ മു​ഖേ​ന ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് വ​യോ​ജ​ന​ങ്ങ​ള്‍​ക്കു​ള്ള ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​നാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ ആ​വി​ഷ്‌​ക്ക​രി​ക്കു​ന്ന​ത്. സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ ജി​ല്ലാ ഓ​ഫീ​സു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന വ​യോ​ക്ഷേ​മ കോ​ള്‍ സെ​ന്‍റ​റി​നോ​ടൊ​പ്പ​മാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ഹാ​യ​കേ​ന്ദ്രം ആ​രം​ഭി​ക്കു​വാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഇ​തു​സം​ബ​ന്ധി​ച്ച്‌ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി​യ​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കി​ട​പ്പു​രോ​ഗി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ഹാ​യം ആ​വ​ശ്യ​മു​ള്ള വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ സം​ബ​ന്ധ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ വാ​ക്‌​സി​നേ​ഷ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ഹാ​യ​കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി ന​ല്‍​കു​ന്ന​താ​ണ്. മ​റ്റ് വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യും ജി​ല്ല​ക​ളി​ലു​ള്ള വോ​ള​ന്‍റി​യ​ര്‍​മാ​രു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​മാ​യി​രി​ക്കും സ​ഹാ​യ​കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

സ​ഹാ​യ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രു ജി​ല്ല​യി​ലേ​ക്ക് പ​ര​മാ​വ​ധി മൂ​ന്ന് പേ​രെ ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് നി​യോ​ഗി​ക്കു​ന്ന​താ​ണ്. ജി​ല്ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​യം​പ്ര​ഭ ഹോ​മു​ക​ളി​ലെ കെ​യ​ര്‍​ഗി​വേ​ഴ്‌​സി​നെ ജി​ല്ല​ക​ളി​ലെ സ​ഹാ​യ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ക്കാ​വു​ന്ന​താ​ണ്.

ജി​ല്ല​ക​ളി​ലു​ള്ള സ​ന്ന​ദ്ധ വോ​ള​ന്‍റി​യ​ര്‍​മാ​ര്‍, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍, മ​റ്റ് വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ എ​ന്നി​വ​രേ​യും പ​രി​ഗ​ണി​ക്കാ​വു​ന്ന​താ​ണ്. മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വ​ന്ത​മാ​യു​ള്ള​വ​രും ഓ​ണ്‍​ലൈ​ന്‍ വാ​ക്‌​സി​നേ​ഷ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തു​ന്ന​തി​ന് ക​ഴി​വു​ള്ള​വ​രേ​യും നി​യോ​ഗി​ക്കേ​ണ്ട​താ​ണ്.

വ​യോ​ജ​ന​കോ​ള്‍ സെ​ന്‍റ​റു​ക​ളി​ല്‍ ല​ഭ്യ​മാ​യി​ട്ടു​ള്ള വ​യോ​ജ​ന​ങ്ങ​ളു​ടെ ഫോ​ണ്‍ ന​മ്ബ​ര്‍ മു​ഖേ​ന ഹെ​ല്‍​പ്പ് ഡ​സ്‌​കി​ല്‍ നി​ന്നും വ​യോ​ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ക്‌​സി​നേ​ഷ​ന്‍ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി ര​ജി​സ്‌​ട്രേ​ഷ​ന്‍ ഐ​ഡി അ​വ​രെ അ​റി​യി​ക്കു​ന്നു. പ്ര​സ്തു​ത ഐ​ഡി ഉ​പ​യോ​ഗി​ച്ച്‌ വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള വാ​ക്‌​സി​നേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ നി​ന്നും വാ​ക്‌​സി​ന്‍ എ​ടു​ക്കാ​വു​ന്ന​താ​ണ്.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​ക​ളി​ലു​ള്ള മെ​ഡി​ക്ക​ല്‍ ടീ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ചെ​യ്തു കൊ​ടു​ക്കു​ന്ന​താ​ണ്. വാ​ക്‌​സി​നേ​ഷ​ന്‍ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ പ്ര​ത്യേ​ക ര​ജി​സ്റ്റ​റി​ല്‍ എ​ഴു​തി സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്.

ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ലാ ഓ​ഫീ​സ​ര്‍​മാ​ര്‍ കൃ​ത്യ​മാ​യും മോ​ണി​റ്റ​ര്‍ ചെ​യ്യേ​ണ്ട​തും സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കി​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള റി​പ്പോ​ര്‍​ട്ട് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ല്‍ ല​ഭ്യ​മാ​ക്കേ​ണ്ട​തു​മാ​ണ്. ജി​ല്ലാ ക​ള​ക്ട​ര്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഫെ​സി​ലി​റ്റേ​റ്റ​ര്‍​മാ​രു​ടെ സേ​വ​നം കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക വാ​ക്‌​സി​നേ​ഷ​ന്‍ സൗ​ക​ര്യ​ങ്ങ​ള്‍ ക്ര​മീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ജി​ല്ലാ സ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍​മാ​ര്‍ സ്വീ​ക​രി​ക്കേ​ണ്ട​താണെന്നും മന്ത്രി പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com