രണ്ടാംഘട്ടത്തിന്​ മുമ്പ്​ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും വാക്‌സിന്‍ എടുക്കണമെന്ന്​ ആരോഗ്യമന്ത്രി

രണ്ടാംഘട്ട വാക്​സിന്‍ വിതരണത്തിനുള്ള സമയം അടുത്തിട്ടും ആദ്യഘട്ടം പൂര്‍ത്തീകരിക്കാനാകാത്ത സാഹചര്യത്തിലാണ്​ നിര്‍ദേശങ്ങളുമായി മന്ത്രി രംഗത്തെത്തിയത്
രണ്ടാംഘട്ടത്തിന്​ മുമ്പ്​ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും വാക്‌സിന്‍ എടുക്കണമെന്ന്​ ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ആരോഗ്യപ്രവര്‍ത്തകരിലെ കോവിഡ്​ വാക്​സിന്‍ വിതരണത്തിനു വേഗതയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രണ്ടാംഘട്ട വാക്​സിന്‍ വിതരണത്തിനുള്ള സമയം അടുത്തിട്ടും ആദ്യഘട്ടം പൂര്‍ത്തീകരിക്കാനാകാത്ത സാഹചര്യത്തിലാണ്​ നിര്‍ദേശങ്ങളുമായി മന്ത്രി രംഗത്തെത്തിയത്​.

കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ കോവിന്‍ ആപ്പില്‍ രജിസ്​റ്റര്‍ ചെയ്​തവര്‍ വാക്‌സിനെടുക്കാനുള്ള തീയതി, സ്ഥലം എന്നിവയടങ്ങുന്ന മൊബൈല്‍ സന്ദേശത്തിനനുസരിച്ച്‌ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തണമെന്ന്​ നിര്‍ദേശങ്ങളില്‍ പറയുന്നു. അന്നേദിവസം എത്താത്തതുകാരണം മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ അവസരംകൂടി നഷ്​ടപ്പെടുന്നുണ്ട്​. ലഭിച്ച തീയതിയില്‍ അസൗകര്യമുണ്ടെങ്കില്‍ വിവരം മുന്‍കൂട്ടി അറിയിക്കണം. രണ്ടാംഘട്ട വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന് മുമ്ബായി ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാവരും വാക്‌സിന്‍ എടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ഒാണ്‍ലൈനായി​ മെസേജ്​ നല്‍കുന്നതിന്​ പുറമേ വാക്​സിന്‍ എടുക്കുന്നവരെ മുന്‍കൂട്ടി തലേദിവസം തന്നെ ഫോണ്‍ വഴി അറിയിക്കുന്നുണ്ടെങ്കിലും ഒരുവിഭാഗം വിമുഖത കാട്ടുന്നുണ്ടെന്നാണ്​ വിവരം. ഇതാണ്​ എണ്ണം കുറയാന്‍ കാരണം. ആപ്പില്‍ സാ​േങ്കതിക പ്രശ്​നങ്ങള്‍ ഉണ്ടെങ്കിലും അത്​ മെല്ലപ്പോക്കിന്​ പ്രധാനകാരണമായി പറയാനാകില്ലെന്നാണ്​ ആരോഗ്യവകുപ്പി​െല ഉന്നത ഉദ്യോഗസ്​ഥന്‍ പറയുന്നത്​.

No stories found.
Anweshanam അന്വേഷണം
www.anweshanam.com