
തിരുവനന്തപുരം: തലസ്ഥാന നഗരമായ തിരുവനന്തപുരം ജില്ലയില്‍ 489 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ തന്നെ 476 പേര്‍ക്കും സന്പര്‍ക്കത്തിലൂടെയാണ് രോഗ വ്യാപനം. സന്പര്‍ക്ക വ്യാപനം 97 ശതമാനത്തിന് മുകളിലവണെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.
ജില്ലയില്‍ പുതുതായി 880 പേര് രോഗനിരീക്ഷണത്തിലായി. 1,474 പേര് നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 19,225 പേര് വീടുകളിലും 742 പേര് സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. രോഗലക്ഷണങ്ങളുമായി 338 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 373 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രികളില്‍ 2,812 പേര് നിരീക്ഷണത്തിലുണ്ട്. ചൊവ്വാഴ്ച 497 സാന്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 526 പരിശോധന ഫലങ്ങള്‍ ലഭിച്ചു.
1. കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം: 22,779
2. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം: 19,225
3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം: 2,812
4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം: 742
5. പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം: 880
ജില്ലയില്‍ മൂന്നു പ്രദേശങ്ങള്‍കൂടി കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു.കിഴുവല്ലം പഞ്ചായത്തിലെ പുരവൂര്‍ (ഒന്നാം വാര്‍ഡ്), ചെമ്മരുതി പഞ്ചായത്തിലെ താകോട്(15ാം വാര്‍ഡ്), ഞെക്കാട്(ഏഴാം വാര്‍ഡ്) എന്നിവിടങ്ങളാണു പുതിയ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ ഉത്തരവിറക്കിയത്.
ഈ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവുകളൊന്നും ബാധകമായിരിക്കില്ല. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പൊതുപരീക്ഷകള്‍ നടത്താന്‍ പാടില്ല. ഈ പ്രദേശങ്ങളോടു ചേര്‍ന്നു കിടക്കുന്ന പഞ്ചായത്ത് വാര്‍ഡുകളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും.