സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 15 പേര്‍ക്ക്; ആലപ്പുഴ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി
Kerala

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 15 പേര്‍ക്ക്; ആലപ്പുഴ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

15 പേര്‍ക്ക് കൂടി സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ആലപ്പുഴ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.

By News Desk

Published on :

ആലപ്പുഴ: 15 പേര്‍ക്ക് കൂടി സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ആലപ്പുഴ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപനമുണ്ടായ സ്ഥലങ്ങളില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കാനാണ് തീരുമാനം. ഉറവിടമറിയാത്ത കേസുകള്‍ കൂടുന്നതും ആശങ്ക വര്‍ധിപ്പിക്കുകയാണ്.

34 പേര്‍ക്കാണ് ഇന്നലെ പുതുതായി ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. 10 പേര്‍ വിദേശത്തുനിന്നും നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ് രണ്ടുപേര്‍. ഇതുകൂടാതെ കായംകുളം, പുന്നപ്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഉറവിടമറിയാത്ത രണ്ടു രോഗികളും ആലപ്പുഴയിലുണ്ട്.

സമ്പര്‍ക്കത്തിലൂടെ ഇന്നലെ കോവിഡ് കണ്ടെത്തിയ 15ല്‍ 14 പേരും കായംകുളം സ്വദേശിയായ വ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച മത്സ്യ കച്ചവടക്കാരനായ കുറത്തികാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ഒരാള്‍ക്കും രോഗം ബാധിച്ചു.ചെറിയനാട് ഗ്രാമപഞ്ചായത്തിലെ നാലാംവാര്‍ഡില്‍ ഒരു വീട്ടിലെ രണ്ടുപേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ 523 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ ഉണ്ട്. 273 പേര്‍ രോഗവിമുക്തരായി.

Anweshanam
www.anweshanam.com