കോ​വി​ഡ് ചി​കി​ത്സാ സൗ​ക​ര്യം: 6 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്കു കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടി​സ്

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ള്‍​ക്കാ​ണ് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നോ​ട്ടീ​സ് ന​ല്‍​കി​യ​ത്
കോ​വി​ഡ് ചി​കി​ത്സാ സൗ​ക​ര്യം: 6 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്കു കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടി​സ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ചി​കി​ത്സ​യ്ക്കു 50 ശ​ത​മാ​നം കി​ട​ക്ക​ക​ള്‍ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം പാ​ലി​ക്കാ​ത്ത ആ​റു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്കു കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടി​സ്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ള്‍​ക്കാ​ണ് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

24 മ​ണി​ക്കൂ​റി​ന​കം ആ​ശു​പ​ത്രി​ക​ള്‍ മ​തി​യാ​യ കാ​ര​ണം കാ​ണി​ച്ചി​ല്ലെ​ങ്കി​ല്‍ ദു​ര​ന്ത നി​വാ​ര​ണ നി​യ​മ പ്ര​കാ​ര​വും പ​ക​ര്‍​ച്ച​വ്യാ​ധി ഓ​ര്‍​ഡി​ന​ന്‍​സ് പ്ര​കാ​ര​വും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

കോവിഡ് വ്യാപന സാഹചര്യത്തില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായാണ് സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കണമെന്ന് നിര്‍ദേശം നല്‍കിയത്. ചില ആശുപത്രികള്‍ ഇതു പാലിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതെന്ന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ജി.കെ. സുരേഷ് കുമാര്‍ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com