സപ്ലൈകോ മാനേജര്‍ക്ക് കോവിഡ്: ഔട്ട്‌ലെറ്റും ഓണച്ചന്തയും അടച്ചുപൂട്ടി
Kerala

സപ്ലൈകോ മാനേജര്‍ക്ക് കോവിഡ്: ഔട്ട്‌ലെറ്റും ഓണച്ചന്തയും അടച്ചുപൂട്ടി

ജില്ലയില്‍ സപ്ലൈകോ മാനേജര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരത്തിലെ സപ്ലൈകോ ഔട്ട്‌ലെറ്റും ഓണചന്തയും അടച്ചുപൂട്ടി.

News Desk

News Desk

കാസര്‍ഗോഡ്: ജില്ലയില്‍ സപ്ലൈകോ മാനേജര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരത്തിലെ സപ്ലൈകോ ഔട്ട്‌ലെറ്റും ഓണചന്തയും അടച്ചുപൂട്ടി. വിലക്കുറവില്‍ സാധനങ്ങള്‍ ലഭിക്കുന്ന സപ്ലൈകോ ഔട്ട്‌ലെറ്റും ഓണച്ചന്തയും അടച്ചുപൂട്ടിയതോടെ സാധാരണക്കാര്‍ പ്രയാസത്തിലായി. നഗരം കേന്ദ്രീകരിച്ച് കൂടുതല്‍ ഓണചന്തകള്‍ തുടങ്ങണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.

കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപത്തുള്ള സപ്ലൈകോ ഔട്ട്‌ലെറ്റിലെ മാനേജര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഔട്ട്‌ലെറ്റിലെ 11 ജീവനക്കാരോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദ്ദേശിച്ചു. ഈ ഔട്ട്‌ലെറ്റ് കൂടാതെ ഓണചന്തയുടെയും ചുമതല കോവിഡ് സ്ഥിരീകരിച്ച മാനേജര്‍ക്കായിരുന്നു. ഇതോടെ ഓണ ചന്തയും അടച്ചുപൂട്ടി. ഒരു സപ്ലൈകോ ഔട്ട്‌ലെറ്റ് മാത്രമാണ് ഇപ്പോള്‍ നഗരത്തിലുള്ളത്.

Anweshanam
www.anweshanam.com