നേതാക്കള്‍ക്ക് കോവിഡ്; ആശങ്കയില്‍ ആരോഗ്യ വകുപ്പ്

രോഗ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അഭ്യര്‍ത്ഥിച്ചു.
നേതാക്കള്‍ക്ക് കോവിഡ്; ആശങ്കയില്‍ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നേതാക്കള്‍ കോവിഡ് പോസിറ്റീവ് ആകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ്. രോഗ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അഭ്യര്‍ത്ഥിച്ചു.

കേരളത്തില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ വൈറസ് ബാധിതരാകുന്ന നേതാക്കളുടെ എണ്ണം ഉയരുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എംകെ മുനീര്‍, കോണ്‍ഗ്രസ് നേതാക്കളായ വിഎം സുധീരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ കോവിഡ് ബാധിതരായി ചികിത്സയിലാണ്. അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പ് വേളയില്‍ ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതൃത്വത്തെയൊന്നാകെ കോവിഡ് പിടികൂടിയത് പ്രചാരണത്തേയും പാര്‍ട്ടിയുടെ പ്രകടനത്തേയും ബാധിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെയുള്ള രണ്ടാഴ്ച്ച നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com