അത്യാവശത്തിനല്ലാതെ പുറത്തിറങ്ങരുത്, നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മന്ത്രി
Kerala

അത്യാവശത്തിനല്ലാതെ പുറത്തിറങ്ങരുത്, നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മന്ത്രി

കൊച്ചിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കോവിഡ് അവലേകന യോഗത്തില്‍ തീരുമാനം.

By News Desk

Published on :

കൊച്ചി: സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കോവിഡ് അവലേകന യോഗത്തില്‍ തീരുമാനം. അത്യാവശത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. പൊലീസും ആരോഗ്യവകുപ്പും സംയുക്തമായി പരിശോധനകള്‍ നടത്തും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് മന്ത്രി പറഞ്ഞു.

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. രോഗ ലക്ഷണങ്ങള്‍ മറച്ചുവയ്ക്കുന്നത് കുറ്റകരമാണ്. മെട്രോ നഗരത്തില്‍ വ്യാപനമുണ്ടായാല്‍ സ്ഥിതി രൂക്ഷമാവും. എന്നാല്‍ ജില്ലയില്‍ ഇതുവരെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തലെന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളം മാര്‍ക്കറ്റില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. ബ്രോഡ് വേയിലെ സാഹചര്യം മുന്നറിയിപ്പാണ്. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

Anweshanam
www.anweshanam.com