
പമ്പ: ശബരിമലയില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കി. ഇന്നലെ നടത്തിയ പരിശോധനയില്‍ സന്നിധാനത്ത് മാത്രം 36 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരില്‍ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി 48 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. സന്നിധാനത്ത് 238 പേരില്‍ നടത്തിയ റാപ്പിഡ് പരിശോധനയില്‍ 36 പേര്‍ക്ക് രോഗം കണ്ടെത്തി. 18 പോലീസ് ഉദ്യോഗസ്ഥര്‍, 17 ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ , ഒരു ഹോട്ടല്‍ ജീവനക്കാരന് എന്നിവര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. നിലക്കലില്‍ ഏഴ് പൊലീസുകാരുള്‍പ്പടെ പതിനൊന്ന് പേര്‍ക്കും പമ്പയില്‍ ഒരുഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനും രോഗം സ്ഥിരികരിച്ചു.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി 48 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. സന്നിധാനത്ത് 238 പേരില്‍ നടത്തിയ റാപ്പിഡ് പരിശോധനയില്‍ 36 പേര്‍ക്ക് രോഗം കണ്ടെത്തി. 18 പോലീസ് ഉദ്യോഗസ്ഥര്‍, 17 ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ , ഒരു ഹോട്ടല്‍ ജീവനക്കാരന് എന്നിവര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. നിലക്കലില്‍ ഏഴ് പൊലീസുകാരുള്‍പ്പടെ പതിനൊന്ന് പേര്‍ക്കും പമ്പയില്‍ ഒരുഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനും രോഗം സ്ഥിരികരിച്ചു. ഇതോടെ പൊലീസ് മെസ്സുകള്‍ താല്‍ക്കാലികമായി അടച്ചു.
അതേസമയം, സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകരില്‍ രോഗബാധ കണ്ടെത്താത്ത സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് ദേവസ്വംബോര്‍ഡ് അധികൃതര്‍ അറിയിച്ചു.