കേരളത്തില്‍ നിന്ന് പോയവര്‍ക്ക് കോവിഡ്:  അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
Kerala

കേരളത്തില്‍ നിന്ന് പോയവര്‍ക്ക് കോവിഡ്: അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയവര്‍ക്ക് കോവിഡ് ബാധ ഉണ്ടാകുന്നത് അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.

By Geethu Das

Published on :

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയവര്‍ക്ക് കോവിഡ് ബാധ ഉണ്ടാകുന്നത് അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ഓരോ സംസ്ഥാനങ്ങളും അവരുടെ വിവരങ്ങള്‍ നല്‍കാത്തതുകൊണ്ട് അതെക്കുറിച്ചു പരിശോധിക്കാന്‍ കഴിയില്ലയെന്ന നിലപാടാണ് മുഖ്യമന്ത്രി തിരുത്തിയത്. എല്ലാ സര്‍ക്കാരുകളോടും വിവരങ്ങള്‍ ആരായാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇതിനെതുടര്‍ന്ന് 110 രോഗികളുടെ പട്ടിക സംസ്ഥാനങ്ങള്‍ കൈമാറി. യാത്ര പുറപ്പെട്ടതിന്റെ തീയതി, പരിശോധന നടന്നതിന്റെ തീയതികള്‍, രോഗ ബാധിതരുമായി ഇവര്‍ ഏതെങ്കിലും തരത്തില്‍ ഇടപഴകിയിട്ടുണ്ടോ, ഇവരുമായി അടുത്ത് ഇടപഴകിയവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോയ നൂറിലേറെ പേര്‍ക്ക് അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയില്‍ രോഗം കണ്ടെത്തിയിരുന്നു. ഈ രോഗികളുടെ വിവരങ്ങളും വരും ദിവസങ്ങളില്‍ കേരളം ശേഖരിക്കും.

Anweshanam
www.anweshanam.com