52 പൊലീസ് ട്രെയിനികള്‍ക്ക് കോവിഡ്; ആശങ്കയില്‍

100 ല്‍ കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്.
52 പൊലീസ് ട്രെയിനികള്‍ക്ക് കോവിഡ്; ആശങ്കയില്‍

തൃശൂര്‍: തൃശൂരിലെ പൊലീസ് പരിശീലന കേന്ദ്രത്തില്‍ 52 പൊലീസ് ട്രെയിനികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 100 ല്‍ കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്. ഇതേ തുടര്‍ന്ന് തൃശൂര്‍ രാമവര്‍മപുരം ഐപിആര്‍ടിസിയി പരിശീലന കേന്ദ്രം അടച്ചു.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ ആര്‍ടിഒ, സബ്ബ് ആര്‍ടിഒകളിലെ എല്ലാ ഡ്രൈവിങ് ടെസ്റ്റുകളും മെയ് 4 വരെ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. ഈ കാലയളവില്‍ മുന്‍കൂട്ടി സ്ലോട്ട് ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് അവസരം നല്‍കുമെന്ന് ആര്‍ടിഒ വ്യക്തമാക്കി. ആര്‍ ടി ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ കൂടിക്കാഴ്ച്ചകളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com