സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു; ​ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഇ​ന്നും 10 ല്‍ ​താ​ഴെ

ഇ​ന്ന് 9.93 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു; ​ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഇ​ന്നും 10 ല്‍ ​താ​ഴെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് താ​ഴേ​യ്ക്കെ​ന്ന് ക​ണ​ക്കു​ക​ള്‍. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഇ​ന്നും 10 ല്‍ ​താ​ഴെ​യാ​ണ്. ഇ​ന്ന് 9.93 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 46,126 സാമ്ബിളുകളാണ് പരിശോധിച്ചത്. അതില്‍ 4581 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21 പേര്‍ മരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93 ആണ്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയില്‍. ജില്ലയില്‍ ഇന്ന് 574 പേര്‍ക്കാണ് രോ​ഗം കണ്ടെത്തിയത്.

എ​ന്നാ​ല്‍ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​ത് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കു​റ​യ്ക്കാ​നി​ട​യാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം അ​വ​ധി​യാ​യ​തി​നാ​ലാ​ണ് പ​രി​ശോ​ധ​ന കു​റ​ഞ്ഞ​ത്.

കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266, കണ്ണൂര്‍ 203, പത്തനംതിട്ട 171, ഇടുക്കി 165, വയനാട് 101, കാസര്‍ക്കോട് 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗം ബാധിച്ചവരുടെ കണക്ക്.

രോഗമുക്തരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ട്. ചികിത്സയിലായിരുന്ന 6684 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 571, കൊല്ലം 591, പത്തനംതിട്ട 164, ആലപ്പുഴ 623, കോട്ടയം 470, ഇടുക്കി 70, എറണാകുളം 828, തൃശൂര്‍ 892, പാലക്കാട് 340, മലപ്പുറം 725, കോഴിക്കോട് 831, വയനാട് 126, കണ്ണൂര്‍ 336, കാസര്‍ഗോഡ് 117 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 74,802 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 4,48,207 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Related Stories

Anweshanam
www.anweshanam.com