ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02; അഞ്ച് പുതിയ ഹോട്ട് സ്പോട്ടുകൾ

ഇന്ന് ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയില്‍
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02; അഞ്ച് പുതിയ ഹോട്ട് സ്പോട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് 10.02 പോസിറ്റിവിറ്റി നിരക്ക്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 72,33,523 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയില്‍. 674 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തൃശൂര്‍ 630, എറണാകുളം 578, കോട്ടയം 538, മലപ്പുറം 485, കൊല്ലം 441, പത്തനംതിട്ട 404, പാലക്കാട് 365, ആലപ്പുഴ 324, തിരുവനന്തപുരം 309, കണ്ണൂര്‍ 298, വയനാട് 219, ഇടുക്കി 113, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2757 ആയി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,94,646 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,81,217 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,429 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1470 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 5 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ രാമന്‍കരി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കരുവാറ്റ (സബ് വാര്‍ഡ് 15), ഇടുക്കി ജില്ലയിലെ ഉപ്പുതുറ (5, 6, 7, 14, 15 (സബ് വാര്‍ഡുകള്‍), 12) പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ (സബ് വാര്‍ഡ് 15), പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശി (3, 7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.ഇന്ന് ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. ഇതോടെ ആകെ 453 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com