കോഴിക്കോട് കോവിഡ് അതിതീവ്ര വ്യാപനം; നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് മന്ത്രി

യുവാക്കളില്‍ രോഗവ്യാപനം കൂടുതല്‍.
കോഴിക്കോട് കോവിഡ് അതിതീവ്ര വ്യാപനം; നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് മന്ത്രി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് അതിതീവ്ര വ്യാപനമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചശേഷം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു.

രോഗം സ്ഥിരീകരിക്കുന്നവരില്‍ ഭൂരിഭാഗം പേരും യുവാക്കളെന്നു ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 41 ശതമാനം പേരും യുവാക്കളാണ്. സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നതാണ് ഇതിനു കാരണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടും നഗരത്തില്‍ ആള്‍ക്കൂട്ടത്തിന് കുറവൊന്നുമില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ജാഗ്രത പാലിക്കാതെ ജനങ്ങള്‍ നിരത്തിലിറങ്ങുന്നതും രോഗവ്യാപനം വര്‍ധിപ്പിച്ചതായി ആരോഗ്യവകുപ്പ് പറഞ്ഞു.

അതേസമയം രോഗം ബാധിച്ചവരില്‍ 72 ശതമാനം പേര്‍ക്കും ലക്ഷണങ്ങള്‍ ഇല്ല. ജില്ലയില്‍ മരിച്ച 72 ശതമാനം പേരുടെയും പ്രായം അറുപതിന് മുകളിലാണ്. റിവേഴ്സ് ക്വാറന്റൈന്‍ കര്‍ശനമാക്കാനാണ് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. മാര്‍ക്കറ്റ് അടക്കമുള്ള സ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com