കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും; സിനിമാ, സീരിയൽ ഷൂട്ടിംഗ് നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി

ദുരന്തനിവാരണ നിയമം ഉപയോഗിച്ച് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു
കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും; സിനിമാ, സീരിയൽ ഷൂട്ടിംഗ് നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ബാധ കുതിച്ചുയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി. അടുത്ത ഒരാഴ്ചത്തേക്കാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുക. ചൊവ്വ മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ദുരന്തനിവാരണ നിയമം ഉപയോഗിച്ച് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ വ്യവസായ വകുപ്പ് സെക്രട്ടറിക്ക് കൂടി അധികച്ചുമതല നൽകും. ഓക്സിജൻ സിലിണ്ടർ കൊണ്ടുപോകുന്ന വാഹനങ്ങളിൽ എമർജൻസി സ്റ്റിക്കർ പതിപ്പിക്കണം. മരുന്നും മെഡിക്കൽ ഉപകരണങ്ങളും കൊണ്ടുപോകുന്ന വാഹനങ്ങളിലും സ്റ്റിക്കർ പതിപ്പിക്കണം. ചന്തകളിൽ കച്ചവടക്കാർ 2 മീറ്ററെങ്കിലും അകലം പാലിക്കണം. സാധനങ്ങൾ വീട്ടിലെത്തിക്കുന്നതിന് ഡെലിവറിൽ ബോയ്സിനെ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിനിമാ സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവെക്കണം. സാമൂഹ്യ അക്കലം പാലിക്കാൻ കഴിയാത്ത മറ്റ് പരിപാടികൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ജില്ലാ തലങ്ങളിലും സംസ്ഥാന തലത്തിലും ഓക്‌സിജന്‍ വാര്‍ റൂമുകള്‍ ഉടന്‍ ആരംഭിക്കും. ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ നിലവിലുള്ള സമിതിക്ക് പുറമെയാണിത്. പോലീസ്, ആരോഗ്യവകുപ്പ്, ഗതാഗത വകുപ്പ്, ദുരന്ത നിവാരണ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതാവും കോവിഡ് വാര്‍ റൂമുകള്‍. ഓരോ ജില്ലയിലെയും ഓക്‌സിജന്‍ ലഭ്യതയുടെ കണക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ശേഖരിക്കും. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിനായി രൂപീകരിച്ച ആഭ്യന്തര - ആരോഗ്യ സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള സമിതിയില്‍ വ്യവസായ സെക്രട്ടറിയെക്കൂടി ഉള്‍പ്പെടുത്തും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com