ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും നിയന്ത്രണങ്ങള്‍

രാത്രി ഒമ്പത് വരെ സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം പേര്‍ മാത്രമേ ഇരുന്നു ഭക്ഷണം കഴിക്കുന്നത് അനുവദിക്കാന്‍ പാടുകയുള്ളൂ.
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും നിയന്ത്രണങ്ങള്‍

പാലക്കാട് : കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജനത്തിരക്കുള്ള ജില്ലയിലെ ഹോട്ടലുകളും റസ്റ്റോറന്റുകളും പ്രവര്‍ത്തിക്കുന്നതിന് നിര്‍ദേങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാകലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു.

എല്ലാ ഹോട്ടലുകളിലും റസ്റ്റോറന്റ്കളിലും തിരക്ക് കുറയ്ക്കാനായി ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തണം.രാത്രി ഒമ്പത് വരെ സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം പേര്‍ മാത്രമേ ഇരുന്നു ഭക്ഷണം കഴിക്കുന്നത് അനുവദിക്കാന്‍ പാടുകയുള്ളൂ.

രാത്രി ഒമ്പത് മുതല്‍ 11 വരെ ടേക്ക് എവേ/ പാഴ്സല്‍ സംവിധാനം മാത്രമാണ് അനുവദിക്കുക.ഹോട്ടല്‍, റസ്റ്റോറന്റ് ജീവനക്കാരുടെയും പൊതുജനങ്ങളുടേയും സുരക്ഷയ്ക്കായി ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനം പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതാണ്.

ഹോട്ടലുകളും റസ്റ്റോറന്റുകളും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം ഹോട്ടലുകളും റസ്റ്റോറന്റുകളും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി, ബന്ധപ്പെട്ട നഗരസഭ, പഞ്ചായത്ത് സെക്രട്ടറിമാര്‍, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ എന്നിവര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com