ഓണത്തിന് ശേഷം കോവിഡ് വ്യാപനം ഇരട്ടിയായി; കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യവകുപ്പ്
Kerala

ഓണത്തിന് ശേഷം കോവിഡ് വ്യാപനം ഇരട്ടിയായി; കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യവകുപ്പ്

കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം സംസ്ഥാനത്ത് ഉണ്ടായത് 20,150 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

News Desk

News Desk

തിരുവനന്തപുരം: ഓണത്തിന് ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം സംസ്ഥാനത്ത് 20,150 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 84 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മുന്‍ ആഴ്കളെ അപേക്ഷിച്ച് കോവിഡ് കേസുകള്‍ ഇരട്ടിക്കുന്ന വേഗത കൂടിയിട്ടുണ്ട് .കേസുകള്‍ ഇരട്ടിക്കുന്ന ഇടവേള 27.4ല്‍ നിന്ന് 23.2 ദിവസമായി കുറഞ്ഞു എന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, ജില്ലകളില്‍ കോവിഡ് പരിശോധന ഇരട്ടി ആക്കണമെന്നും നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ ജയിലുകളില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കണം എന്നും നിര്‍ദേശമുണ്ട്. സ്വകാര്യ ലാബുകള്‍, ആശുപത്രികള്‍ എന്നിവയുമായി ചര്‍ച്ച നടത്തണം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കൂടിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. തടവുകാര്‍ക്ക് റിവേഴ്സ് ക്വറന്റീന്‍, ജീവനക്കാര്‍ക്ക് 3 ഷിഫ്റ്റ് ഉള്‍പ്പടെ .10 ദിവസം തുടര്‍ച്ചയായി ജോലി ചെയ്ത ജീവനക്കാര്‍ക്ക് 5 ദിവസം ഓഫ് നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ.

Anweshanam
www.anweshanam.com