കോവിഡ് നിയന്ത്രണ ലംഘനം നടത്തി പാലക്കാട് കുതിരയോട്ടം

ഒരു കുതിര ജനങ്ങൾക്ക് ഇടയിലേക്ക് പാഞ്ഞ കയറി. സ്ഥലത്ത് എത്തിയ പോലീസ് കുത്തിയോട്ടം നിർത്തി. ലാത്തിവീശി പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.
കോവിഡ് നിയന്ത്രണ ലംഘനം നടത്തി പാലക്കാട് കുതിരയോട്ടം

പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ നിയന്ത്രണ ലംഘനം നടത്തി പാലക്കാട് കുതിരയോട്ടം. തത്തമംഗലം അങ്ങാടി വേലയോട് അനുബന്ധിച്ചാണ് കുത്തിയോട്ടം. 54 കുതിരകൾ അണിനിരന്നിരുന്നു.

ഒരു കുതിര ജനങ്ങൾക്ക് ഇടയിലേക്ക് പാഞ്ഞ കയറി. സ്ഥലത്ത് എത്തിയ പോലീസ് കുത്തിയോട്ടം നിർത്തി. ലാത്തിവീശി പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.

ഉത്സവത്തിന് മതപരമായ ചടങ്ങുകൾ നടത്തുന്നതിനാണ് പോലീസും നഗരസഭയും സംഘാടകർക്ക് അനുമതി നൽകിയത്. എന്നാൽ നിയന്ത്രണ ലംഘനം നടത്തി കുത്തിയോട്ടം നടത്തുകയായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com