കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: ഇന്ന് 1121 കേസുകള്‍, 614 പേര്‍ അറസ്റ്റില്‍

മാസ്ക് ധരിക്കാത്ത 6657 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: ഇന്ന് 1121 കേസുകള്‍, 614 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 1121 പേര്‍ക്കെതിരെ കേസെടുത്തു. 614 പേര്‍ അറസ്റ്റിലായി. 46 വാഹനങ്ങളും പിടിച്ചെടുത്തു.

സംസ്ഥാനത്ത് ഇന്ന് നിരോധനാജ്ഞ ലംഘിച്ചതിന് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 18 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി രണ്ട്, പത്തനംതിട്ട ഒന്ന്, ആലപ്പുഴ മൂന്ന്, എറണാകുളം റൂറല്‍ നാല്, പാലക്കാട് രണ്ട് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട എട്ട്, പാലക്കാട് 10 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.

മാസ്ക് ധരിക്കാത്ത 6657 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന് ലംഘനത്തിന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു.

Related Stories

Anweshanam
www.anweshanam.com