നിയമസഭാ ജീവനക്കാരനും എംഎല്‍എയുടെ പിഎക്കും കോവിഡ്

എംഎല്‍എ ഹോസ്റ്റലില്‍ തന്നെ ഉണ്ടായിരുന്ന പിഎക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
നിയമസഭാ ജീവനക്കാരനും എംഎല്‍എയുടെ പിഎക്കും  കോവിഡ്

തിരുവനന്തപുരം: നിയമസഭ സമ്മേളനം ആരംഭിച്ചിരിക്കെ എംഎല്‍എയുടെ പിഎക്കും നിയമസഭാ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. എംഎല്‍എ ഹോസ്റ്റലില്‍ തന്നെ ഉണ്ടായിരുന്ന പിഎക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്.

അതിനിടെയാണ് നിയമസഭാ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് നിയമസഭാ സമ്മേളനം നടക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com