ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് വീ​ട്ടി​ലി​രു​ന്ന് വോ​ട്ടു ചെ​യ്യാം

നി​രീ​ക്ഷ​ണ​ത്തി​ല്‍ ഇ​രി​ക്കു​ന്ന​വ​ര്‍​ക്കും ഇ​ത്ത​ര​ത്തി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം
 ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് വീ​ട്ടി​ലി​രു​ന്ന് വോ​ട്ടു ചെ​യ്യാം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് വീ​ട്ടി​ലി​രു​ന്ന് വോ​ട്ടു ചെ​യ്യാം. ബാ​ല​റ്റ് പേ​പ്പ​റു​മാ​യി പോ​ളിം​ഗ് ഓ​ഫീ​സ​ര്‍ വീ​ട്ടി​ലെ​ത്തുമെന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു.

നി​രീ​ക്ഷ​ണ​ത്തി​ല്‍ ഇ​രി​ക്കു​ന്ന​വ​ര്‍​ക്കും ഇ​ത്ത​ര​ത്തി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം. ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള രോ​ഗി​ക​ള്‍​ക്കും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍​ക്കു​മാ​ണ് ക​മ്മീ​ഷ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്.

ത​പാ​ല്‍ വോ​ട്ടി​നാ​യി പ്ര​ത്യേ​കം അ​പേ​ക്ഷി​ക്കേ​ണ​മെ​ന്ന് നി​ര്‍​ബ​ന്ധ​മി​ല്ലെ​ന്നും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ വി.​ഭാ​സ്ക്ക​ര​ന്‍ അ​റി​യി​ച്ചു.

Related Stories

Anweshanam
www.anweshanam.com