ഗുരുതരാവസ്ഥയില്ലാത്ത കൊവിഡ് രോഗികള്‍ക്ക് വീട്ടിൽ ചികിത്സ; സാധ്യതകൾ തേടി സർക്കാർ
Kerala

ഗുരുതരാവസ്ഥയില്ലാത്ത കൊവിഡ് രോഗികള്‍ക്ക് വീട്ടിൽ ചികിത്സ; സാധ്യതകൾ തേടി സർക്കാർ

By Sreehari

Published on :

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഗുരുതരാവസ്ഥയില്ലാത്ത രോഗികളെ വീട്ടില്‍ത്തന്നെ നിരീക്ഷിച്ച്‌ ചികിത്സിക്കുന്നതിനുള്ള സാധ്യതകള്‍ തേടി സര്‍ക്കാര്‍. കഴിഞ്ഞ പത്ത് ദിവസത്തിനിടെ എട്ടുദിവസവും കൊവിഡ് രോഗികളുടെ എണ്ണം നൂറുകടന്നു. പ്രതിദിന കണക്ക് 195 ലെത്തി.

സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 11 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 6 പേര്‍ക്കും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 4 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ കൂടിയതോടെ തിരുവനന്തപുരത്ത് ജാഗ്രത ശക്തമാക്കി.

കൊവിഡ് ഗുരുതരമായി ബാധിക്കാവുന്നത് 3 മുതല്‍ 5 ശതമാനം പേരെ മാത്രമാണെന്നിരിക്കെ ആശുപത്രികളില്‍ ഇവര്‍ക്കാകും മുന്‍ഗണന. നേരിയ ലക്ഷണമുള്ളവര്‍ക്ക് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജമാണ്. 60 ശതമാനം പേര്‍ക്കും ലക്ഷണങ്ങളേയില്ലാത്തതിനാല്‍ അധികം പേരെയും വീടുകളില്‍ത്തന്നെ ചികിത്സിക്കാനാകും. നിലവില്‍ തുടര്‍ച്ചയായി 300 ലധികം പേരെ ദിവസവും പുതുതായി അഡ്മിറ്റ് ചെയ്യുന്നുണ്ട്.

അതേസമയം ഉറവിടമില്ലാത്ത കേസുകളും സമ്ബര്‍ക്കത്തിലൂടെയുള്ള വ്യാപനവും കൂടിയതോടെ തിരുവനന്തപുരത്ത് നടപടികള്‍ ശക്തമാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ച 16 പേര്‍ക്ക് വൈറസ് ബധയുടെ ഉറവിടം വ്യക്തമല്ല.

Anweshanam
www.anweshanam.com