കോഴിക്കോട് മൂന്ന് മെഗാ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ തുറക്കുന്നു

ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടായിരത്തിലേറെ പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.
കോഴിക്കോട് മൂന്ന് മെഗാ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ തുറക്കുന്നു

കോഴിക്കോട്: കൊവിഡ് രോഗികളുടെ എണ്ണം അനുദിനം പെരുകുന്ന സാഹചര്യത്തില്‍ കോഴിക്കോട് നഗരത്തില്‍ മൂന്നിടത്ത് മെഗാ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ തുറക്കുന്നു. രോഗവ്യാപനത്തിന്‍റെ സാഹചര്യത്തില്‍ ജില്ലയിലെ അഗതി മന്ദിരങ്ങളില്‍ പ്രവേശം കര്‍ശനമായി നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്.

നഗരത്തില്‍ പ്രധാന വ്യാപാര മേളകള്‍ നടക്കുന്ന കനോലി കനാലിനു തീരത്തെ സരോവരം ട്രേഡ് സെന്‍ററാണ് മെഗാ കോവിഡ് സെന്‍ററാക്കുന്ന പ്രധാന കേന്ദ്രം. ആദ്യ ഘട്ടത്തില്‍ 600 കട്ടിലുകളാണ് ഇവിടെ ഒരുക്കുക. കോര്‍പ്പറേഷനു കീഴിലുളള ഇന്‍ഡോര്‍ സ്റ്റേഡിയവും നഗരത്തിലെ തന്നെ ഒരു കണ്‍വെന്‍ഷന്‍ സെന്‍ററും ഉടന്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളാക്കും.

ജില്ലയില്‍ നിലവില്‍ 18 ഫസ്റ്റലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളുണ്ട്. മെഡിക്കല്‍ കോളജിനു പുറമെ പ്രധാന സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികില്‍സ നല്‍കുന്നുണ്ടെങ്കിലും അനുദിനം രോഗികളുടെ എണ്ണം പെരുകുന്നത് ആശങ്കയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിച്ചത് രണ്ടായിരത്തിലേറെ പേര്‍ക്കാണ്. രണ്ടു ദിവസത്തിനിടെ മാത്രം രോഗബാധിതരായത് 948 പേരാണ്.

Related Stories

Anweshanam
www.anweshanam.com