കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു; ജാ​ഗ്ര​ത വേ​ണം: മു​ഖ്യ​മ​ന്ത്രി

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ച്ചു വേ​ണം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്താ​നെന്നും മുഖ്യമന്ത്രി പറഞ്ഞു
കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു; ജാ​ഗ്ര​ത വേ​ണം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തു​താ​യി കോ​​വി​ഡ് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു വ​രു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഒ​രാ​ഴ്ച​യി​ല്‍ എ​ത്ര​പേ​ര്‍ പു​തു​താ​യി രോ​ഗി​ക​ളാ​യി എ​ന്നും എ​ത്ര പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി എ​ന്നു​മു​ള്ള ക​ണ​ക്കാ​ണ് കോ​​വി​ഡ് വ്യാ​പ​നം കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ക. ഒ​ക്ടോ​ബ​ര്‍ 17 മു​ത​ല്‍ ഒ​രോ ആ​ഴ്ച​യി​ലേ​യും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം തൊ​ട്ടു​മു​ന്‍​പ​ത്തെ ആ​ഴ്ച​യേ​ക്കാ​ള്‍ കു​റ​ഞ്ഞു വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​ത് ആ​ശ്വാ​സ​മാ​ണ്. എ​ന്നാ​ല്‍ ജ​ന​ങ്ങ​ള്‍ ഇ​തേ​വ​രെ പാ​ലി​ച്ച ജാ​ഗ്ര​ത​യി​ല്‍ ഇ​തു​കാ​ര​ണം ഒ​രു വി​ട്ടു വീ​ഴ്ച​യും പാ​ടി​ല്ല. മാ​സ്കു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ കൈ​ക​ള്‍ ശു​ചി​യാ​ക്കു​ന്ന​തി​ല്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​ല്‍ എ​ല്ലാ​ത്തി​ലും ജാ​ഗ്ര​ത വേ​ണം. ഒ​രു വീ​ഴ്ച​യും പാ​ടി​ല്ല. വീ​ഴ്ച വ​ന്നാ​ല്‍ രോ​ഗ​വ്യാ​പ​നം വീ​ണ്ടും ഉ​യ​രും

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ച്ചു വേ​ണം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്താ​നെന്നും മുഖ്യമന്ത്രി പറഞ്ഞു. കൈ​പി​ടി​ക്ക​ലും കെ​ട്ടി​പ്പി​ട​ക്ക​ലു​മെ​ല്ലാം സ്ഥാ​നാ​ര്‍​ത്ഥി​ക​ള്‍ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. പ്രാ​യാ​ധി​ക്യം ഉ​ള്ള​വ​രു​ടെ കാ​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്ക​ണം. നി​ര​വ​ധി വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നാ​ല്‍ പ്ര​ചാ​ര​ണ​ത്തി​ന് പോ​കു​ന്ന​വ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധ എ​ടു​ക്ക​ണം.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് പോ​കു​ന്ന​വ​ര്‍​ക്കാ​യി പ്ര​ത്യേ​ക പ്രോ​ട്ടോ​ക്കോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഇ​റ​ക്കി​യി​ട്ടു​ണ്ട്. ആ​ള്‍​ക്കൂ​ട്ടം ഒ​ഴി​വാ​ക്കു​ക. എ​ന്ന​താ​ണ് ഇ​തി​ല്‍ പ്ര​ധാ​ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related Stories

Anweshanam
www.anweshanam.com