രോഗബാധിതര്‍ കുറയുന്നു,​ ഒരാഴ്ച കൊണ്ട് കുറഞ്ഞത് 6.3 ശതമാനം

വാ​ക്സി​നി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി
 രോഗബാധിതര്‍ കുറയുന്നു,​ ഒരാഴ്ച കൊണ്ട് കുറഞ്ഞത് 6.3 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗബാധിതര്‍ കുറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാഴ്ച കൊണ്ട് 6.3 ശതമാനം കുറവ് കോവിഡ് ബാധിതരില്‍ ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാ​ക്സി​നു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ ആ​ശ​ങ്ക വേ​ണ്ട. ചി​ല തെ​റ്റി​ധാ​ര​ണാ​ജ​ന​ക​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ളു​ണ്ടാ​കു​ന്നു​ണ്ട്. അ​ത് ഒ​ഴി​വാ​ക്ക​ണം. സ​മൂ​ഹ സു​ര​ക്ഷ​യെ മ​റി​ക​ട​ക്കു​ന്ന പ്ര​വ​ര്‍​ത്തി​യെ അ​നു​കൂ​ലി​ക്കാ​നാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആശങ്കാ രീതിയില്‍ വൈറസിന് ജനിതക വ്യതിയാനം ഉണ്ടാകുന്നു എന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് സാധാരണമാണെന്നും പഠനവിധേയമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ എല്ലാ ജില്ലകളിലെയും സാമ്ബിളുകള്‍ പഠന വിധേയമാക്കുന്നുണ്ട്. ജനിതക വ്യതിയാനം അപകടകരമായ സ്ഥിതി ഉണ്ടാക്കും എന്ന ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. പഠനകള്‍ നടക്കുന്നതേയുള്ളു. വാര്‍ത്തകള്‍ നല്‍കമ്ബോള്‍ അനാവശ്യമായ ഭീതി പരത്തരുത്. ശാസ്ത്രീയമായ കാര്യങ്ങള്‍ സാധാരണക്കാരണക്കാരന് മനസിലാകുന്ന രീതിയില്‍ വിശദീകരിച്ച്‌ ബോധവത്കരണം നടത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com