കോവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നല്‍കിയത് അജ്ഞാതന്റേത്, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീഴ്ച

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വെണ്ണിയൂര്‍ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹമാണ് അധികൃതര്‍ ബന്ധുക്കള്‍ക്ക് നല്‍കിയത്.
കോവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നല്‍കിയത് അജ്ഞാതന്റേത്, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീഴ്ച

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം മാറി നല്‍കി. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വെണ്ണിയൂര്‍ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹമാണ് അധികൃതര്‍ ബന്ധുക്കള്‍ക്ക് നല്‍കിയത്.

പിന്നീട് ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം മാറി നല്‍കിയ കാര്യം മനസിലായത്. എന്നാല്‍, ഇതിനിടയില്‍ ദേവരാജന്റെ ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിച്ചിരുന്നു. സംഭവത്തില്‍ വീഴ്ച പറ്റിയോ എന്ന് അറിയാന്‍ ആശുപത്രി അധികൃതര്‍ അന്വേഷണം തുടങ്ങി. പ്രിന്‍സിപ്പലിന്റെ നിര്‍ദേശാനുസരണം ആര്‍എംഒ ആണ് അന്വേഷണം നടത്തുന്നത്. അതേസമയം സംസ്‌കരിക്കുന്നതിന് തൊട്ടുമുന്‍പ് ദേവരാജന്റെ മകന്‍ മൃതദേഹം തിരിച്ചറിഞ്ഞിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു എന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നു.

Related Stories

Anweshanam
www.anweshanam.com