
കൊച്ചി: കണ്ണൂരില്‍ നിന്ന് തിരുവനനന്തപുരത്തേക്ക് വന്ന ജനശതാബ്ദി എക്സ്പ്രസില്‍ കോവിഡ് പോസിറ്റീവായ ആള് യാത്ര ചെയ്തു. കോഴിക്കോട്ടു നിന്നാണ് ഇയാള്‍ ട്രെയിനില്‍ കയറിയത്. കോവിഡ് പരിശോധന ഫലം അറിയുന്നതിന് മുന്‍പാണ് ഇയാള്‍ യാത്ര ചെയ്തത്. പോസിറ്റീവ് ആണെന്ന് അറിഞ്ഞതോടെ റെയില്‍വെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. റെയില്‍വെ ആരോഗ്യവിഭാഗം ഇയാളെ കൊച്ചിയിലിറക്കി സംസ്ഥാന ആരോഗ്യവകുപ്പിന് കൈമാറി.
കുന്ദമംഗലം സ്വദേശിയായ ആള് കെഎസ്ഇബി കരാര്‍ ജോലിക്കാരനെന്നാണ് വിവരം. ഭാര്യയെ തിരുവനന്തപുരത്ത് ആശുപത്രിയില്‍ പ്രസവത്തിനു അഡ്മിറ്റ് ചെയ്തതിനെ തുടര്‍ന്നാണ് യാത്രക്ക് തയ്യാറായത്. കോവിഡ് പോസിറ്റീവ് ഫലം അറിഞ്ഞതോടെ ആ കമ്പാര്‍ട്ട്മെന്റ് സീല്‍ ചെയ്തു. ഒപ്പമുണ്ടായിരുന്ന 3 പേരെ ഇവിടെ നിന്നും മാറ്റി. ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയതിന് ശേഷം അണുവിമുക്തമാക്കും.