കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരനെ സസ്‌പെൻഡ് ചെയ്‌ത്‌ മലബാര്‍ മെഡിക്കല്‍ കോളേജ്

രോഗിയുടെ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ വൈകിയത് അന്വേഷിക്കുമെന്നും എംഎംസി ആശുപത്രി
കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരനെ സസ്‌പെൻഡ് ചെയ്‌ത്‌ മലബാര്‍ മെഡിക്കല്‍ കോളേജ്

കോഴിക്കോട്: ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരനെതിരെ നടപടിയെടുത്ത് ആശുപത്രി അധികൃതര്‍. യുവതിയുടെ പരാതി വാര്‍ത്തയായതിന് പിന്നാലെയാണ് അധികൃതര്‍ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തത്. രോഗിയുടെ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ വൈകിയത് അന്വേഷിക്കുമെന്നും എംഎംസി ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി.

ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിൽ ഞായറാഴ്​ച രാത്രിയാണ്​ സംഭവം​. ടെസ്റ്റ് ചെയ്യാനുണ്ടെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ട്​ പോയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

ആശുപത്രി രജിസ്​റ്ററിൽ നിന്ന്​ മൊബൈൽ നമ്പർ കൈക്കലാക്കിയ ഇയാൾ മെസേജ്​ അയച്ച്​ ബുദ്ധിമുട്ടിച്ചിരുന്നതായും പരാതിയുണ്ട്​. അത്തോളി പൊലീസ്​ ഇന്ന്​ മൊഴി രേഖപ്പെടുത്തും. സംഭവത്തിൽ ആദ്യം പരാതിപ്പെട്ടിട്ടും ഡോക്​ടർമാരുടെ ഭാഗത്ത്​ നിന്ന്​ നടപടിയൊന്നും ഉണ്ടായില്ലെന്നും പരാതിക്കാരി പറയുന്നു.

Related Stories

Anweshanam
www.anweshanam.com