ഇടുക്കിയില്‍ കോവിഡ്​ സ്ഥിരീകരിച്ചയാള്‍ മരിച്ചു

ഹൃദയ സ്​തംഭനമാണെന്നാണ്​ കലക്​ടര്‍ നല്‍കുന്ന വിശദീകരണം.
ഇടുക്കിയില്‍ കോവിഡ്​ സ്ഥിരീകരിച്ചയാള്‍ മരിച്ചു

തിരുവനന്തപുരം: കോവിഡ്​ 19 ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശി മരിച്ചു. ചക്കുപള്ളം ചിറ്റാമ്ബാറ തങ്കരാജാണ്​ (50) മരിച്ചത്​. ഹൃദയ സംബന്ധമായ അസുഖം മൂലം ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഹൃദയ സ്​തംഭനമാണെന്നാണ്​ കലക്​ടര്‍ നല്‍കുന്ന വിശദീകരണം. തമിഴ്​നാടില്‍ നിന്ന്​ എത്തിയതായിരുന്നു ഇവരുടെ കുടുംബം. ഇയാളില്‍ നിന്ന്​ അവസാനമായി എടുത്ത സാമ്ബിളാണ്​ പോസറ്റീവ്​ രേഖപ്പെടുത്തിയത്​. ഇദ്ദേഹത്തി​​െന്‍റ കുടുംബം നിലവില്‍ നിരീക്ഷണത്തിലാണ്​. ഭാര്യയും ഗര്‍ഭിണിയായ മരുമകളും കോവിഡ്​ പോസറ്റീവാണ്​. മരണശേഷമുള്ള ഒരു പരിശോധനഫലം കൂടി പുറത്തുവരാനുണ്ട്​.

Related Stories

Anweshanam
www.anweshanam.com