എറണാകുളത്ത് വെന്റിലേറ്റർ ലഭിച്ചില്ല; പത്തനംതിട്ടയിലെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ച രോഗി മരിച്ചു

തുടർന്ന് വെള്ളിയാഴ്ച്ച കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പ്രവേശനം ലഭിച്ചില്ല. തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളത്ത്  വെന്റിലേറ്റർ  ലഭിച്ചില്ല; പത്തനംതിട്ടയിലെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ച രോഗി മരിച്ചു

കൊച്ചി: എറണാകുളം ജില്ലയിൽ വെന്റിലേറ്റർ സൗകര്യം ലഭിക്കാത്തത് മൂലം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ച കോവിഡ് രോഗി മരിച്ചു. ഇ ടി കൃഷ്ണകുമാർ എന്നയാളാണ് മരിച്ചത്. എറണാകുളം ജില്ലയിലെ മറ്റ് ആശുപത്രികളിൽ വെന്റിലേറ്റർ തിരക്കിയെങ്കിലും ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു.

വ്യാഴാഴ്ച്ചയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ ചികിത്സയിൽ കഴിയവേ ആരോഗ്യനില ഗുരുതരമായി. തുടർന്ന് വെള്ളിയാഴ്ച്ച കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പ്രവേശനം ലഭിച്ചില്ല. തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കടുത്ത ന്യൂ മോണിയ ഉള്ളതിനാൽ ഓക്‌സിജൻ നൽകിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്റർ ആവശ്യമായി. എന്നാൽ ആശുപത്രിയിൽ വെന്റിലേറ്റർ ഒഴിവില്ലായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com