മലപ്പുറം ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു
Kerala

മലപ്പുറം ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു

By News Desk

Published on :

മലപ്പുറം: ജില്ലയിലെ ചങ്ങരംകുളം സ്വദേശി അബൂബക്കറാണ് കോവിഡ് നിരീക്ഷണത്തിലിരികെ മരിച്ചത്. 52 വയസായിരുന്നു. യുഎഇയില്‍ നിന്നെത്തി രണ്ടാഴ്ചയോളമായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു അബൂബക്കര്‍. കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആരോഗ്യവകുപ്പ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരിശോധനാഫലം ലഭിച്ച ശേഷമെ മരണ കാരണം വ്യക്തമാകൂ.

Anweshanam
www.anweshanam.com