കോവിഡ് മുക്തയായ യുവതിയെ ഹോസ്റ്റലില്‍ താമസിപ്പിക്കാൻ തയ്യാറാകാതെ ഉടമ

സംഭവത്തില്‍ യുവതി ഹോസ്റ്റല്‍ ഉടമക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി
കോവിഡ് മുക്തയായ യുവതിയെ ഹോസ്റ്റലില്‍ താമസിപ്പിക്കാൻ തയ്യാറാകാതെ ഉടമ

കൊച്ചി: കോവിഡ് മുക്തയായ യുവതി ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കിയിട്ടും ഹോസ്റ്റലില്‍ താമസിപ്പിക്കുന്നില്ലെന്ന് പരാതി. കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായ കൊല്ലം സ്വദേശിക്കാണ് താമസസ്ഥലം നഷ്ടമായി തെരുവില്‍ ഇറങ്ങേണ്ടി വന്നത്. സംഭവത്തില്‍ യുവതി ഹോസ്റ്റല്‍ ഉടമക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി.

സെപ്റ്റംബര്‍ 24-ാം തിയതിയാണ് ഓഫീസിലെ സഹപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലില്‍ നിന്നും സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറിയത്. ഇക്കഴിഞ്ഞ ഏഴാം തിയതി യുവതി രോഗ മുക്തയായി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച്‌ ഏഴ് ദിവസം ക്വാറന്‍റീനും പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ എത്തി.

എന്നാല്‍, ഹോം ക്വാറന്‍റീന്‍ പോകാത്തനിനാല്‍ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് യുവതി പറയുന്നു. കോവിഡ് സാഹചര്യം തുടരുന്നതിനാല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല. നിലവില്‍ സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അഭയം തേടിയിരിക്കുകയാണ് യുവതി.

എന്നാല്‍, യുവതി ജോലിക്ക് പോകാത്തപക്ഷം മുഴുവന്‍ സമയം ഹോസ്റ്റല്‍ മുറിയില്‍ ചിലവഴിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നാണ് കടവന്ത്രയിലെ മേരി ക്വീന്‍സ് ഹോസ്റ്റല്‍ ഉടമയുടെ പ്രതികരണം

Related Stories

Anweshanam
www.anweshanam.com