വിചിത്ര ഉത്തരവുമായി കാസര്‍ഗോട് കളക്ടര്‍; വ്യാപക പ്രതിഷേധം

ഉത്തരവിനെതിരെ ജില്ലയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
വിചിത്ര ഉത്തരവുമായി കാസര്‍ഗോട് കളക്ടര്‍; വ്യാപക പ്രതിഷേധം

കാസര്‍ഗോട്: വിചിത്ര ഉത്തരവുമായി കാസര്‍ഗോട് ​കളക്ടര്‍. ജില്ലയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രവേശിക്കാന്‍ ശനിയാഴ്ച്ച മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നാണ് കളക്ടറുടെ ഉത്തരവ്. ഉത്തരവിനെതിരെ ജില്ലയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

കേരളത്തില്‍ എവിടെയും ഇല്ലാത്ത തീരുമാനമാണ് ഇതെന്നും തുഗ്ലക്ക് പരിഷ്‌ക്കാരമെന്നുമാണ് വിമര്‍ശനം. അതേസമയം, കാസര്‍ഗോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ മാത്രം 622 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. നിലവില്‍ 4062 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com