പാളയം മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു; ഉറവിടം വ്യക്തമല്ല

പാളയം മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.
പാളയം മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു; ഉറവിടം വ്യക്തമല്ല

കോഴിക്കോട്: പാളയം മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഈ സാഹചര്യത്തില്‍ അത്യാവശ്യങ്ങള്‍ക്കല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കല്ലായി സ്വദേശിയായ ചുമട്ട് തൊഴിലാളി രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരിശോധനാഫലം പോസിറ്റീവായതോടെ ആരോഗ്യ വകുപ്പ് കര്‍ശന നടപടിയിലേക്ക് കടക്കുകയാണ്. മാര്‍ക്കറ്റിലെ മുഴുവന്‍ ആളുകളുടെയും പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി നിരവധിയാളുകള്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

തൂണേരിയിലും നാദാപുരത്തും സമ്പര്‍ക്കത്തിലൂടെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ കൂടുതല്‍ പരിശോധനാഫലങ്ങള്‍ ഇനിയും വരാനുണ്ട്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. പാളയത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. അത്യാവശ്യ കാര്യത്തിനല്ലാതെ യാത്ര ചെയ്യരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആളുകള്‍ വീടിനു പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com